ഇന്ത്യൻ വിദ്യാർഥികൾ യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി വഴി കടക്കാൻ കാത്തിരിക്കണമെന്ന് ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികൾ യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി വഴി കടക്കാൻ കാത്തിരിക്കണമെന്ന് ഇന്ത്യൻ എംബസി. സുരക്ഷ ഉറപ്പാക്കാൻ സുമിയിലുള്ളവർ കുറച്ചുകൂടി കാത്തിരിക്കണമെന്നും യുക്രൈൻ സർക്കാറുമായും പൗരന്മാരുമായും സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. അവസാനത്തെയാളെയും രക്ഷിക്കുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്നും എംബസി പറഞ്ഞു.

അതേസമയം, എല്ലാ ഇന്ത്യക്കാരും ഖാർകീവ് വിട്ടൊഴിഞ്ഞു. ഇനി രക്ഷാപ്രവർത്തനത്തിന്റെ ഊന്നൽ സുമിയിലാണുണ്ടാകുക. അവിടെ ഉടൻ വെടിനിർത്തലുണ്ടാകുമെന്ന് പ്രതീക്ഷ. അതുവരെ സുമിയിലെ ഷെൽട്ടറുകളിൽ വിദ്യാർത്ഥികൾ തുടരണമെന്നാണ് വിദേശ കാര്യമന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. സ്വന്തം നിലയിൽ രക്ഷപ്പെടുമെന്ന വിദ്യാർഥികളുടെ നിലപാട് പുറത്തുവന്നതിനെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. റിസ്‌ക് എടുക്കരുതെന്നു വിദേശ കാര്യമന്ത്രാലയം ഓർമിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →