റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൈംഗിക പീഡന പരാതിയില്‍ സിനിമാസംവിധായകന്‍ ലിജു കൃഷണയെ പൊലിസ് കസ്റ്റഡിയിലെടുത്തു

March 6, 2022 - 6:45 pm

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ സിനിമാസംവിധായകന്‍ ലിജു കൃഷണയെ പൊലിസ് കസ്റ്റഡിയിലെടുത്തു. നിവിന്‍ പോളിയും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനാണ് ലിജു.

പടവെട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കണ്ണൂരിലെത്തിയാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്.

മലബാറിന്റെ പശ്ചാത്തലത്തില്‍ മാലൂര്‍ എന്ന ഗ്രാമത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണവും ഇതിനോടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം ഏറെ നാള്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

സണ്ണി വെയ്ന്‍, ഷമ്മി തിലകന്‍, അതിഥി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *