പണ്ടാരക്കരി പാടശേഖരത്തില്‍ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘തരിശുനിലം നെല്‍കൃഷി’ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 03ന് രാവിലെ എട്ട് മണിക്ക് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും. വെള്ളായണി കിരീടം പാലത്തിനു സമീപം പണ്ടാരക്കരി പാടശേഖരത്തിലെ 25 ഏക്കര്‍ സ്ഥലത്താണ് കൃഷി ഭവന്റെ നേതൃത്വത്തില്‍ കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് ഞാറ് നടുന്നത്. മുതിര്‍ന്ന കര്‍ഷകനായ കുരുശന്‍നാടാരെ ചടങ്ങില്‍ മന്ത്രി ആദരിക്കും.
എം.വിന്‍സെന്റ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. സുഭിഷം-സുരക്ഷിതം കല്ലിയൂര്‍ പദ്ധതി പ്രകാരം ഫലവൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം ഡോ.ശശി തരൂര്‍ എം.പി നിര്‍വഹിക്കും. മുറ്റത്തെ/മട്ടുപ്പാവിലെ പച്ചക്കറികൃഷി പദ്ധതിയുടെ ഉദ്ഘാടനം സുരേഷ് ഗോപി എം.പി പച്ചക്കറിത്തൈ വിതരണം ചെയ്ത് നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ, കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത.വി, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.എം.രാജു, കൃഷി ഓഫീസര്‍ സൊപ്‌ന. സി, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

