പീരുമേട് : സംസ്ഥാനത്ത് അനുവദിച്ചിട്ടുളള 28 പോക്‌സോ കോടതികളില്‍ ഒരെണ്ണം പീരുമേട്ടില്‍ സ്ഥാപിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ഹൈക്കോടതി ജഡ്‌ജ് ജസ്‌റ്റീസ് അനുശിവരാമന്‍. ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവെയാണ് ജസ്‌റ്റീസ് ഇക്കാര്യം പറഞ്ഞത്. ഈ ആവശ്യമുന്നയിച്ച് പീരുമേട് ബാര്‍ അസോസിയേഷന്‍ നിവേദനം നല്‍കി. ജില്ലാ സെഷന്‍സ് ജഡ്‌ജ് പി.എസ് ശിവകുമാര്‍, ചീഫ്‌ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.പി.ജോയി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പീരുമേട് കോടതിയുടെ പ്രത്യേക തപാല്‍ കവറും സ്‌റ്റാമ്പും അടങ്ങുന്ന ബുക്കും ഏലക്കാപ്പെട്ടിയും മൂവര്‍ക്കും ഉപഹാരമായി ബാര്‍ അസോസിയേഷന്‍ നല്‍കി. പീരുമേട് ഫസ്‌ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ കൃഷ്‌ണപ്രഭന്‍,ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് സൂരജ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍ര് അഡ്വ. ഷൈന്‍ വര്‍ഗീസ് ,സെക്രട്ടറി അഡ്വ.സ്റ്റീഫന്‍ ഐസക്ക്, കോടതി ജീവനക്കാര്‍, അഡ്വെക്കേറ്റ് ക്ലാര്‍ക്ക്‌മാര്‍, അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി

