മൂന്ന് സിനിമകളിലൂടെ തന്നെ ആരാധകരുടെ പ്രിയ താരമായി പ്രണവ് മാറിയ പ്രണവ് മോഹൻലാലിനോട് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനോടെന്ന പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമുണ്ട്. അടുത്തിടെ റിലീസായതില്‍ പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ച സിനിമയാണ് പ്രണവിനെ നായകനാക്കി കൊണ്ട് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’.
യാത്രകളോട് ഒരു പ്രത്യേക ഇഷ്ടമാണ് പ്രണവിനെന്ന് ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. യാത്രകള്‍ക്കായി കിട്ടുന്ന അവസരങ്ങളൊന്നും പ്രണവ് പാഴാക്കാറില്ല. ട്രാവല്‍ ബാഗും തൂക്കി കുന്നും മലയും താണ്ടുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
മുമ്പില്ലാത്തതു പോലെ അടുത്തിടെ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പ്രണവ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്. അക്കൂട്ടത്തില്‍ താന്‍ യാത്രകളില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കൂടി പങ്കുവക്കുകയാണ് പ്രണവിപ്പോള്‍.
ഓരോ ചിത്രങ്ങളും അവയെടുത്ത സ്ഥലങ്ങളുടെ പേരുകള്‍ക്കൊപ്പമാണ് പ്രണവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് പുതുതായി പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ.