ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: 20 ദിവസം പ്രായമായ കുഞ്ഞിന്റെ അച്ഛനും അമ്മയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകരയിലാണ് സംഭവം. കവിളാകുളത്തു മണലുവിള വലിയവിള ഏദൻ നിവാസിൽ വാടകക്ക് താമസിക്കുന്ന ഷിജു സ്റ്റീഫൻ (45), ഭാര്യ പ്രമീള (37) എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റീഫൻ ആറയൂർ നിവാസിയും പ്രമീള മാറാടി സ്വദേശിയുമാണ്. ട് 2022 ഫെബ്രുവരി 28ന് വൈകിട്ട് അഞ്ചുമണിക്കാണ് നാട്ടുകാർ വിവരം അറിഞ്ഞത്.

ദമ്പതികൾ തൂങ്ങിമരിച്ച വീട്ടിൽ ഇവരുടെ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പൊലീസ് കണ്ടെത്തി. ആദ്യം നെയ്യാറ്റിൻകര ആശുപത്രിയിലും പിന്നീട് എസ്എടി ആശുപത്രിയിലേക്കും മാറ്റി. കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നതായി നാട്ടുകാർ പറയുന്നു. സ്റ്റീഫൻ ക്വാറി തൊഴിലാളിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →