സുമാത്ര: ഇന്തോനേസ്യയിലെ സുമാത്രയില്‍ അതിശക്തമായ ഭൂചലനം. ഏഴുപേര്‍ മരിച്ചു. 85 പേര്‍ക്കു പരിക്കേറ്റു. അയല്‍ രാജ്യങ്ങളായ മലേസ്യയിലും സിംഗപ്പൂരിലും ചലനം അനുഭവപ്പെട്ടു. പടിഞ്ഞാറന്‍ സുമാത്രന്‍ പ്രവിശ്യയിലെ മലയോര പട്ടണമായ ബുകിട്ടിങ്ങിയില്‍ അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പടിഞ്ഞാറന്‍ സുമാത്ര പ്രവിശ്യയിലെ മലയോര പട്ടണമായ ബുക്കിട്ടിങ്ങിയില്‍നിന്ന് 66 കിലോമീറ്റര്‍ വടക്ക്വടക്കുപടിഞ്ഞാറ് ഭാഗത്ത് ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് 12 കിലോമീറ്റര്‍ താഴെയാണ് ഇതിന്റെ പ്രഭവകേന്ദ്രം
ഇന്തോനേസ്യയിലെ സുമാത്രയില്‍ അതിശക്തമായ ഭൂചലനം
