നാലേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

എറണാകുളം: പെരുമ്പാവൂരിൽ നാലേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബിഹാർ സ്വദേശി സലീം അൻസാരിയാണ് അറസ്റ്റിലായത്. ബിഹാറിൽ നിന്ന് ട്രെയിനിൽ കഞ്ചാവ് കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുകയാണ് പ്രതിയുടെ പതിവ്. ഇത്തരത്തിൽ മറ്റൊരാൾക്ക് കഞ്ചാവ് കൈമാറാനായി നിൽക്കുന്നതിനിടയിലാണ് പൊലീസ് സലീമിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Share
അഭിപ്രായം എഴുതാം