യുക്രൈനിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഖത്തര്‍ എയര്‍വേയ്സ്

ദോഹ: റഷ്യന്‍ വ്യോമാക്രമണത്തിന്റെയും നിലവിലെ പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ യുക്രെയ്‌നിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഖത്തര്‍ എയര്‍വേയ്സ്. യുക്രൈനിലെ വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ഖത്തര്‍ എയര്‍വേയ്സ് ട്വിറ്ററിലൂടെ അറിയിച്ചു. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →