കോട്ടയം: വെളിയന്നൂർ എൽ.പി. സ്‌കൂളിന് പുതിയ കെട്ടിടവും സ്‌കൂൾ ബസും; ഉദ്ഘാടനം ഫെബ്രുവരി 26

കോട്ടയം: വെളിയന്നൂർ സർക്കാർ എൽ.പി. സ്‌കൂളിന് 62.5 ലക്ഷം രൂപയുടെ പുതിയ സ്‌കൂൾ കെട്ടിടവും 12 ലക്ഷം രൂപയുടെ സ്‌കൂൾവാനും ഇനി സ്വന്തം. സർക്കാർ പ്ലാൻ ഫണ്ടുപയോഗിച്ച് നിർമിച്ച സ്‌കൂൾ കെട്ടിട്ടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 26 വൈകിട്ട് അഞ്ചിന് സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. എം.പി. ഫണ്ടുപയോഗിച്ച് വാങ്ങിയ സ്‌കൂൾ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് തോമസ് ചാഴിക്കാടൻ എം.പി. നിർവഹിക്കും. ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അനിതാ മാത്യു റിപ്പോർട്ടവതരിപ്പിക്കും. ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമണി ശശി, ബ്ലോക്ക് പഞ്ചായത്തംഗം രാജു ജോൺ ചിറ്റേത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോമോൻ ജോണി, ജിമ്മി ജയിംസ്, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പി.ടി.എ. പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം സ്വാഗതവും ഹെഡ് മിസ്ട്രസ് കെ.ആർ. ശോഭന നന്ദിയും പറയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →