പത്തനംതിട്ട: രണ്ട് ആദിവാസി കോളനികള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു

പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തിലെ രണ്ട് ആദിവാസി കോളനികള്‍ക്ക് അംബേദ്കര്‍ സെറ്റില്‍മെന്റ് ഡവലപ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഒരു കോടി രൂപ വീതം അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പെരുനാട് പഞ്ചായത്തിലെ അട്ടത്തോട് കിഴക്കേക്കര കോളനി, നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ കോളനി എന്നിവയ്ക്കാണ് ഫണ്ട് അനുവദിച്ചത്. സംസ്ഥാന നിര്‍മിതികേന്ദ്രം ആണ് നിര്‍വഹണ ഏജന്‍സി.

ഓരോ കോളനിയുടെയും സമഗ്ര വികസനമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കോളനിയിലേക്കുള്ള പ്രധാന പാതകളുടെ നവീകരണം, വീടുകളുടെ സംരക്ഷണഭിത്തി നിര്‍മാണം, പൊതുഇടങ്ങളില്‍ കമ്മ്യൂണിറ്റി ഹാള്‍, കുടിവെള്ള പദ്ധതി, സ്വയം തൊഴിലിനുള്ള പദ്ധതികള്‍, ശുചീകരണം, മഴവെള്ള സംഭരണികള്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →