16 കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമണം : കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കണ്ണൂർ: 16 കാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. നാറാത്ത് മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് യുവ നേതാവും ആയ കണ്ണാടിപ്പറമ്പിലെ അസീബിനെ(36)യാണ് ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും പോക്സോ കേസ് പ്രകാരം അറസ്റ്റ്‌ ചെയ്തത്. 2021 നവംമ്പർ 21ന് രാത്രിയിലാണ് സംഭവം . കുട്ടിയുടെ പിതാവിനൊപ്പം മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.

സംഭവത്തെ തുടർന്ന് ആരോടു പറയാതെ പെൺകുട്ടി നാട്ടിൽ നിന്നും പോവുകയും പിന്നീട് പൊലീസ് അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയും കൗൺസിലിംഗിന് വിധേയമാക്കുകയുമായിരുന്നു. അപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കണ്ണാടിപ്പറമ്പിൽ വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.

വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളിലൊരാളാണ് പിതാവിന്റെ സുഹൃത്തിന്റെ അതിക്രമണത്തിന് ഇരയായയത്. 2022 ജനുവരി 26ന് ആണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറുപെൺകുട്ടികളെ കാണാതായത്. കാണാതായ കുട്ടികളെ പിന്നീട് ബെംഗളൂരുവിലെ മടിവാളയിൽ കണ്ടെത്തിയിരുന്നു. മടിവാളയിൽ മലയാളികൾ നടത്തുന്ന ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഹോട്ടലിൽ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികൾ. തിരിച്ചറിയൽ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →