റഷ്യക്കെതിരേ കടുത്ത ഉപരോധങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: യുക്രൈനെ ആക്രമിച്ച റഷ്യക്കെതിരേ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ആസ്തികള്‍ മരവിപ്പിക്കുക, റഷ്യന്‍ ബാങ്കുകള്‍ക്ക് യുറോപ്യന്‍ ധനവിപണിയുമായുള്ള ഇടപാടുകള്‍ തടയുക തുടങ്ങള്‍ നടപടികള്‍ സ്വീകരിക്കും. യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കുന്നതും പരിഗണനയിലുണ്ട്. എന്നാല്‍, എല്ലാ അംഗങ്ങളും ഇത് അംഗീകരിക്കാന്‍ സാധ്യതയില്ല. റഷ്യ നടത്തിയ പ്രാകൃതമായ ആക്രമണത്തെ അപലപിക്കുന്നതായി യൂറോപ്യന്‍ കമ്മിഷന്‍ മേധാവി ഉര്‍സുല വോണ്‍ഡര്‍ ലിയേന്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ യൂറോപ്പിലേക്ക് വീണ്ടും യുദ്ധം എത്തിച്ചിരിക്കുന്നു. റഷ്യയുടെ സാമ്പത്തിക അടിത്തറയെ ഉലയ്ക്കുന്ന തരത്തിലുള്ള ഉപരോധങ്ങളുണ്ടാകും-അവര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം