ചെന്നൈ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ഡി.എം.കെ. പശ്ചിമ തമിഴ്നാട്ടിലെ 75 ശതമാനം സീറ്റിലും അവര്‍ വിജയം കൊയ്തു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ കരുത്തുകാട്ടിയ സ്ഥലങ്ങളിലടക്കം ഡി.എം.കെ. വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്. കോയമ്പത്തൂര്‍ മേഖലയിലെ 10 അസംബ്ലി സീറ്റുകളിലും എ.ഐ.ഡി.എം.കെയാണ് വിജയിച്ചത്. എന്നാല്‍, ഇവിടുത്തെ നഗരസഭകള്‍ ഇന്നലെ ഡി.എം.കെ. തൂത്തുവാരി.ചൈന്നെ അടക്കം 21 നഗരങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 138 മുന്‍സിപ്പാലിറ്റികളിലും 490 ടൗണ്‍ പഞ്ചായത്തുകളിലുമായിരുന്നു ജനവിധി. തെരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ അഞ്ചു വര്‍ഷമായി ഇവിടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഇല്ലായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ഡി.എം.കെ
