കൊച്ചി:വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായെന്ന് നടൻ മമ്മൂട്ടി. കെ.പി.എ.സി ലളിതയുടെ വിയോഗത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു. വിട്ടുപോകാത്ത ഓർമകളോടെ ആദര പൂർവം’- മമ്മൂട്ടി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.
കെ.പി.എ.സി ലളിതയോടൊപ്പം മമ്മൂട്ടി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു. പ്രശസ്ത ചിത്രമായ ‘മതിലുകളിൽ’ നാരായണി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതും കെ.പി.എ.സി ലളിതായിരുന്നു. അമരം, ബെസ്റ്റ് ആക്ടർ, കോട്ടയം കുഞ്ഞച്ചൻ,ക്രോണിക് ബാച്ചിലർ, കഥപറയുമ്പോൾ, അണ്ണൻ തമ്പി,മായാവി, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങി നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു. അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മ പർവത്തിലാണ്’ കെ.പി.എ.സി ലളിത മമ്മുട്ടിയോടൊപ്പം അവസാനമായി അഭിനയിച്ചത്