ഭിന്നശേഷിക്കാരുടെ മസ്റ്ററിംഗ് 28 വരെ നീട്ടണമെന്ന് കമ്മീഷൻ

സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി ഒന്ന് മുതൽ 20 വരെയുള്ള കാലയളവിനുള്ളിൽ ഭിന്നശേഷി ആനുകൂല്യങ്ങൾക്കായുള്ള മസ്റ്ററിംഗ് തടസപ്പെട്ടതായി നിരവധി പരാതികൾ ലഭിച്ചതിനാൽ ഫെബ്രുവരി 28 വരെ മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് സമയപരിധി നീട്ടണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാകേശൻ സർക്കാരിന് ശുപാർശ ഉത്തരവു നൽകി. ശയ്യാവലംബികളായ ഭിന്നശേഷിക്കാരുടെ മസ്റ്ററിംഗ് വേഗത്തിലാക്കാൻ അക്ഷയ സെന്റർ അധികൃതർ ഭിന്നശേഷിക്കാരുടെ വീടുകളിലെത്തി മസ്റ്ററിംഗ് നടത്തണം. വിരൽ പതിപ്പ് എടുക്കാൻ കഴിയാത്തത് മൂലം ആധാർകാർഡ് നിഷേധിക്കപ്പെട്ട ഭിന്നശേഷിക്കാരുടെ കാര്യത്തിൽ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന്റേയോ മുൻസിപ്പൽ ചെയർമാന്റേയോ കോർപ്പറേഷൻ മേയറുടേയോ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിനുള്ള തീരുമാനമെടുക്കമെന്നും കമ്മീഷൻ ശുപാർശ ഉത്തരവ് നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →