കൊച്ചി അന്തർദേശീയ വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടി

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വിലവരുന്ന 1.9 കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. സിദ്ധാർഥ് മധുസൂദനൻ, നിതിൻ ഉണ്ണികൃഷ്ണൻ എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

സിദ്ധാർഥ് 1.1കിലോ സ്വർണ മിശ്രിതവും നിതിൻ 851 ഗ്രാം സ്വർണ മിശ്രിതവുമാണ് കൊണ്ടുവന്നത്. സ്വർണ്ണ മിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി ഗർഭ നിരോധന ഉറകളിൽ പൊതിഞ്ഞ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →