ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ടാറ്റ എയര്‍ പ്രത്യേക വിമാനങ്ങള്‍ യുക്രൈനിലെത്തും

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ടാറ്റ എയര്‍ ഇന്ത്യയുടെ മൂന്നു പ്രത്യേക വിമാനങ്ങള്‍ 22, 24, 26 തീയതികളില്‍ യുക്രൈനിലെത്തും. ബോറിസ്പില്‍ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും എയര്‍ ഇന്ത്യ വിമാനങ്ങളുടെ സര്‍വീസ് എന്നാണു ലഭ്യമായ വിവരം. ചാര്‍ട്ടര്‍ വിമാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ അവരുടെ സ്റ്റുഡന്റ് കോണ്‍ട്രാക്ടര്‍മാരുമായി ബന്ധപ്പെടണം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തല്‍സമയം ലഭിക്കാന്‍ എംബസിയുടെ സൈറ്റും ഫെയ്സ്ബുക്ക്, ട്വിറ്റര്‍ പേജുകളും പിന്തുടരണമെന്നും ട്വീറ്റിലുണ്ട്. ഇന്ത്യക്കാര്‍ക്ക് സഹായവും നിര്‍ദേശങ്ങളും ലഭ്യമാക്കാന്‍ യുക്രൈനിലെ എംബസിയിലും വിദേശകാര്യ മന്ത്രാലയത്തിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →