ഹരിപ്പാട് : ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശരത്‌ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി പിടിയിലായി കുമാരപുരം പൊത്തപ്പളളി ചെട്ടിശേരില്‍ വടക്കേതില്‍ നന്ദു(കരിനന്ദു-26) ആണ് പിടിയിലായത്. എറണാകുളം കാക്കനാടുളള സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു അന്വെഷണം. ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴായി.
കുമാരപുരം താല്ലാക്കല്‍ പടന്നയില്‍ കിഴക്കതില്‍ ശിവകുമാര്‍(25), പൊത്തപ്പളളി കുമാരപുരം പീടികയില്‍ ടോം തോമസ്(27), കുമാരപുരം പൊത്തപ്പിളളി കടൂര്‍ വീട്ടില്‍ വിഷ്‌ണുകുമാര്‍ (29) , കുമാരപുരം രെിക്കാവ് കൊച്ചുപുത്തന്‍പറമ്പില്‍ സുമേഷ് (33) കുമാരപുരം,താമല്ലാക്കല്‍ പുളിമൂട്ടില്‍ കിഴക്കതില്‍ സൂരജ്(20), തൃക്കുന്നപ്പുഴ കിഴക്കേക്കര വലിയപറമ്പ്‌നിഷാനിവാസില്‍ കിഷോര്‍(34), എന്നിവര്‍ നേരത്തെ അറസ്‌റ്റിലായിരുന്നു. പിടിയിലായവരില്‍ സൂരജ് ഒവികെയുളളവര്‍ മുമ്പരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളളതായി പോലീസ് പറഞ്ഞു.
2022ഫെബ്രുവരി 16 ബുധനാഴ്‌ച രാത്രി 12 മണിയോടെ കുമാരപുരം പുത്തന്‍കരിയില്‍ വേീക്ഷേത്രത്തിലെ താലപ്പൊലി എഴുന്നളളത്തിനിടെയുണ്ടായ തര്‍ക്കത്തിലാണ് ശരദ്‌ചന്ദ്രന്‍ കുത്തേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മനോജ് വെട്ടേറ്റ് ആവപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇപ്പോള്‍ പിടിയുിലയ നന്ദുവാണ് ഇരുവരെയും കുത്തിയതെന്ന പോലീസ് പറഞ്ഞു.
സിഐ ബിജു വി.നായര്‍, ,എസ്‌ഐ രാജ്‌കുമാര്‍, സിപിഒമാരായ നിഷാദ്,സിദ്ധിഖ്, നിസാം,പ്രേമന്‍,പ്രവീണ്‍, വിനോദ് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. .