കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനാചരണം: സ്വാഗത സംഘം രൂപീകരണ യോഗം 22-2-22

കോഴിക്കോട്: മാർച്ച് 8 – ലെ അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് മാർച്ച് 6-ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം 22/2ന് വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ദേശീയ വനിതാ കമ്മിഷനുമായി സഹകരിച്ച് ദേശീയ വനിതാ പാർലമെന്റ്, തെരുവ് നാടകം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കേരള വനിതാ കമ്മിഷന്റെ 2021 – ലെ മാധ്യമ പുരസ്കാര വിതാരണവും കലാ സാംസ്കാരിക പരിപാടികളും അന്നേ ദിവസം ഉണ്ടാകും.

കേരള വനിതാ കമ്മിഷൻ ചെയർ പേഴ്സൺ അഡ്വ. പി. സതീദേവിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കളക്ടർ, വിവിധ രാഷ്ട്രീയ സംഘടനാ, വനിതാ സംഘടനാ പ്രതിനിധികൾ, വനിതാ ശിശുവികസന വകുപ്പ് ഓഫീസർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →