തന്റെ അഭിമുഖങ്ങളിലെല്ലാം പ്രണവിനെ കുറിച്ചാണ് ചോദ്യങ്ങൾ എന്നും പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് പറയാന്‍ വേണ്ടി മാത്രമായി തന്റെ അഭിമുഖങ്ങള്‍ മാറിയെന്ന് കല്ല്യാണി പ്രിയദര്‍ശന്‍ പറയുന്നു.എല്ലാവര്‍ക്കും പ്രണവിനെക്കുറിച്ചാണ് അറിയേണ്ടത്. പ്രണവ് അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കുകയാണെന്നും താന്‍ അവനുവേണ്ടി അഭിമുഖങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് കരുതുന്നതെന്നും കല്ല്യാണി പറഞ്ഞു.
ഹൃദയത്തിന്റെ ഒ.ടി.ടി റിലീസിന് മുന്നോടിയായി അണിയറപ്രവര്‍ത്തകരെല്ലാവരും ലൈവിലെത്തിയപ്പോഴാണ് കല്ല്യാണിയുടെ ഈ പ്രതികരണം.പ്രണവ് എന്ന് ഇന്റര്‍വ്യൂവിന് തയ്യാറാകുമെന്ന് വിനീത് ശ്രീനിവാസ് കല്ല്യാണിയോട് ചോദിച്ചത്. ആദ്യ സിനിമ പ്രഖ്യാപിച്ചപ്പോള്‍ നല്‍കിയ അഭിമുഖത്തില്‍ പോലും പ്രണവിനെക്കുറിച്ചുള്ള ചോദ്യമുണ്ടായിരുന്നെന്നും തന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാന്‍ വേണ്ടി മാത്രമുള്ളതായെന്നുമാണ് കല്ല്യാണി ഇതിന് മറുപടി പറഞ്ഞത്.
പ്രണവ് ഇന്റര്‍വ്യൂ കൊടുക്കാന്‍ എപ്പോഴെങ്കിലും തയ്യാറാകുമെന്ന് തോന്നുന്നില്ലെന്നും കല്ല്യാണി കൂട്ടിച്ചേര്‍ത്തു.തന്റെയും പ്രണവിന്റെയും വിവാഹ വാര്‍ത്തകളെക്കുറിച്ചും താരം പറയുന്നുണ്ട്. എല്ലാവര്‍ഷവും താനും പ്രണവും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ ഫോട്ടോ സഹിതം വാര്‍ത്തകള്‍ വരാറുണ്ടെന്നാണ് കല്ല്യാണിയുടെ പരാമര്‍ശം. “പ്രണവിനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, അവന്‍ വളരെ സൗമ്യനാണെന്നാണ് എല്ലാവരും കരുതുന്നത്. അത് മാറ്റിയെടുക്കണം” എന്നും കല്ല്യാണി പറയുന്നു. ഒപ്പം ദര്‍ശനയും കൂടിയതോടെ ലൈവ് വീഡിയോയില്‍ ചിരിയുടെ പൂരമായി.
നിര്‍മാതാവായ വിശാഖ് സുബ്രഹ്‍മണ്യം, അജു വര്‍ഗീസ്, അശ്വത് ലാല്‍, സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ്, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം തുടങ്ങി അണിയറപ്രവര്‍ത്തകരുള്‍പ്പെടെ ലൈവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജനുവരി 21ന് തിയേറ്ററിലെത്തിയ ഹൃദയം ഫെബ്രുവരി 18നാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചത്. 50 കോടിയിലധികമാണ് ചിത്രത്തിന്റെ ബോക്സ്‌ഓഫിസ് കലക്ഷന്‍.