കെ.എസ്‌.ആര്‍.ടി.സി ബസില്‍ ശബ്‌ദ നിയന്ത്രണം

തിരുവനന്തപുരം : ഇലക്ടോണിക്‌ ഉപകരണങ്ങളില്‍ നിന്ന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്ക, മൊബൈലിലൂടെ ഉച്ചത്തിലുളള സംസാരം എന്നിവ കെ.എസ്‌ആര്‍ടിസി ബസില്‍ നിരോധിച്ച്‌ ഉത്തരവായി. ഇതുസംബന്ധിച്ച നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ നിരോധനം. ഇത്തരത്തിലുളള പെരുമാറ്റം കാരണം ബസിനുളളില്‍ അനാരോഗ്യകരവും അസുഖകരവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെനന്തിനാല്‍ എല്ലാ വിഭാഗം യാത്രക്കാരുടെയും താല്‍പര്യങ്ങള്‍ പരമാധി സംരക്ഷിക്കാനുളള ഉദ്ദേശത്തിലാണ്‌ നിരോധനം.

പുതിയ ഉത്തരവ്‌ ബസിനുളളില്‍ എഴുതി പ്രദര്‍ശിപ്പിക്കും. ഇതുസംബന്ധിച്ച്‌ ഉയരുന്ന പരാതികള്‍ കണ്ടക്ടര്‍ സംയമനത്തോടെ പരിഹരിക്കണമെന്നും യാത്രക്കാരനോട്‌ സഹകരിക്കണമെന്നും കെ.എസ്‌ആര്‍ടിസി ആവശ്യപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →