മോസ്‌കോ: യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടുന്ന നാറ്റോ സഖ്യവുമായുള്ള വെല്ലുവിളി തുടരുന്നതിനിടെ റഷ്യ ഇന്നലെ മിസൈല്‍ പരീക്ഷണം നടത്തി. ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലിന്റെ പുതിയ പതിപ്പിന്റെയും ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളുടെയും പരീക്ഷണം വിജയകരമായിരുന്നെന്ന് റഷ്യന്‍ ഭരണകൂടം അറിയിച്ചു. ബെലാറുസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയ്ക്കൊപ്പം കമാന്‍ഡ് സെന്ററില്‍ ഇരുന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പരീക്ഷണങ്ങള്‍ നിരീക്ഷിച്ചത്. ഇതോടെ യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ ലോകം യുദ്ധഭീതിയില്‍. ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തത്. ബോംബറുകളും അന്തര്‍വാഹിനികളും പരീക്ഷണത്തില്‍ പങ്കാളികളായി. മുന്‍നിശ്ചയപ്രകാരമുള്ള അഭ്യാസപ്രകടനമാണ് നടന്നതെന്ന് റഷ്യന്‍ െസെനിക ആസ്ഥാനം വ്യക്തമാക്കി. എല്ലാ മിസൈലുകളും ലക്ഷ്യം കണ്ടു. ആണവസേനയുടെ പരീക്ഷണത്തിനു പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അനുമതിയുണ്ടായിരുന്നെന്നു ബെലാറസില്‍ നടത്തിയ പരീക്ഷണം സംബന്ധിച്ച് ക്രെംലിന്‍ വക്താവ് വിശദീകരിച്ചു.അതിനിടെ, യുക്രൈന്‍ അതിര്‍ത്തികളിലെ തങ്ങളുടെ തന്ത്രപ്രധാന മേഖലകളില്‍ റഷ്യ സൈനികവിന്യാസം ശക്തമാക്കിയതായി മാക്സാര്‍ ലഭ്യമാക്കിയ പുതിയ ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ബെലാറുസ്, ക്രീമിയ, പടിഞ്ഞാറന്‍ റഷ്യ എന്നിവിടങ്ങളില്‍ ഉള്ള െസെനികനീക്കവും മാക്സാര്‍ ലഭ്യമാക്കിയ ചിത്രങ്ങളിലുണ്ട്.
യുക്രൈന്‍ അതിര്‍ത്തിയിലുള്ള റഷ്യന്‍സേനയില്‍ നാല്‍പതു ശതമാനത്തിലേറെയും യുദ്ധസന്നദ്ധമാണെന്ന് യു.എസ്. പ്രതിരോധവക്താവ് പറഞ്ഞു. യുക്രൈന്‍ അതിര്‍ത്തിയില്‍ ഒന്നരലക്ഷത്തിലേറെ െസെനികരെ റഷ്യ വിന്യസിച്ചിട്ടുണ്ടെന്നാണ് യു.എസ്. പറയുന്നത്. ബുധനാഴ്ച മുതല്‍ കാര്യമായ നീക്കങ്ങള്‍ കണ്ടുതുടങ്ങിയെന്നും യു.എസ്. പറയുന്നു. സാധാരണസമയങ്ങളില്‍ 60 ബറ്റാലിയന്‍ തന്ത്രപ്രധാന സംഘങ്ങളും ഫെബ്രുവരിയുടെ തുടക്കത്തില്‍ എണ്‍പതും ആയിരുന്നു യുക്രൈന്‍ അതിര്‍ത്തിക്കു സമീപം ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 125ന് മുകളില്‍ ആയി എന്നും യു.എസ്. പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു.പുടിന് നിരവധി സാധ്യതകള്‍ െകെയിലുണ്ടെന്നും ഈയാഴ്ച തന്നെ പൊടുന്നതെയുള്ള ഉത്തരവിലൂടെ ആക്രമണം നടത്തിയേക്കുമെന്നും യു.എസ്. പ്രതിരോധസെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മനസുവച്ചാല്‍ അധിനിവേശം ഇപ്പോഴും ഒഴിവാക്കാനാകും. യു.എസും നാറ്റോ സഖ്യസേനയും പുടിനുമായി ചര്‍ച്ചയ്ക്കുള്ള വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്നതായും ലിത്വാനിയ സന്ദര്‍ശനത്തിനിടെ ഓസ്റ്റിന്‍ പറഞ്ഞു.

