കോഴിക്കോട്: ‘ശ്രം’ മെഗാ തൊഴില്‍മേള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, കോഴിക്കോട് ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ നൈപുണ്യ വികസന സമിതി  എന്നിവ സംയുക്തമായി കോഴിക്കോട് ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ സംഘടിപ്പിക്കുന്ന  ‘ശ്രം 2022’ മെഗാ തൊഴില്‍മേളയുടെ ഉദ്ഘാടനം  ഫെബ്രുവരി 19 രാവിലെ 9 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ തുറമുഖം മ്യൂസിയം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും.

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കെഎഎസ്ഇ മാനേജിംഗ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ സി സി സത്യഭാമ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടിആര്‍ മായ എന്നിവര്‍ സംബന്ധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →