കാസർകോട്: ക്ഷീരവികസനവകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറിയ സംസ്ഥാനത്തെ ഒന്നാമത്തെ ജില്ലയായി കാസര്‍കോട്. ജില്ലയിലെ എല്ലാ ക്ഷീരവികസന ഓഫീസുകളും, ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റും, ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവും ഇനി കടലാസ് രഹിതം. കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം, നീലേശ്വരം, പരപ്പ, കാഞ്ഞങ്ങാട് എന്നീ ക്ഷീരവികസന യൂണിറ്റുകളിലാണ് ഇ-ഓഫീസ് സംവിധാനം സജ്ജമാക്കിയത്. കാസര്‍കോട് ക്ഷീരവികസന യൂണിറ്റ് ആണ് സംസ്ഥാനത്ത് ആദ്യമായി ഇ-ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറിയ ആദ്യ ക്ഷീരവികസന യൂണിറ്റ്. ഇ-ഓഫീസ് സംവിധാനം നിലവില്‍ വന്നതോടെ ഓഫീസുകള്‍ പേപ്പര്‍ രഹിതമാവുകയും സംസ്ഥാന, ത്രിതല പഞ്ചായത്തുകളുടെ ആനുകൂല്യങ്ങള്‍ താമസം കൂടാതെ ക്ഷീരകര്‍ഷകരിലേയ്ക്ക് എത്തിക്കുവാനും സാധിക്കും.