കാസർകോട്: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള ബുക്ക്‌ലെറ്റ് പ്രകാശനം, മലേറിയ ട്രീറ്റ്മെന്റ് പ്രോട്ടോകോള്‍ പ്രകാശനം, ബോധവല്‍ക്കരണ ഗാനരചനാ മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ദേശീയാരോഗ്യദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ .എ.വി രാംദാസ് ഉദ്ഘാടനം ചെയ്തു. ദേശീയാരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.റിജിത്ത് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ ലെപ്രസി ഓഫീസറും ഐ.എം.എ പ്രതിനിധിയുമായ ഡോ.കെ.വി വാസു മുഖ്യാതിഥിയായി.
ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ എസ് സയന, ടെക്ക്നിക്കല്‍ അസ്സിസ്റ്റന്റ് സി.ജെ.ചാക്കോ എന്നിവര്‍ സംസാരിച്ചു. ഡി.വി.ബി.ഡി.സി ഓഫീസര്‍ വി.സുരേശന്‍ സ്വാഗതവും, ഡി.വി.സി യൂണിറ്റ് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.