കാസർകോട്: കാഞ്ഞങ്ങാട് നഗരസഭയില്‍ കെഎസ്ടിപി റോഡിലുള്ള ലൈറ്റുകള്‍ നന്നാക്കുവാനുള്ള ചുമതല നഗരസഭയെ ഏല്‍പ്പിക്കണമെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. റോഡിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ യോഗം തീരുമാനിച്ചു. നാല്‍പതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലന്‍ എം എല്‍ എ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ് സ്വാഗതം പറഞ്ഞു.