ന്യൂഡല്‍ഹി: അമൃത്സറിലേക്ക് പറന്നുയര്‍ന്ന വിസ്താര വിമാനം ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. സാങ്കേതിക തകരാര്‍ മൂലമാണ് 17/02/22 വ്യാഴാഴ്ച രാവിലെ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. 146 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.പറന്നുയര്‍ന്ന ഉടന്‍ തന്നെ പൈലറ്റ് തകരാര്‍ കണ്ടെത്തുകയും എയര്‍പോര്‍ട്ട് അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ അടിയന്തര അലാറം മുഴക്കി പൊലീസും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. രാവിലെ 10.15 ഓടെയാണ് അടിയന്തര ലാന്‍ഡിങ് സംബന്ധിച്ച് തങ്ങള്‍ക്ക് ഫോണ്‍ ലഭിച്ചതെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
സാങ്കേതിക തകരാര്‍: അമൃത്സറിലേക്ക് പറന്ന വിസ്താര വിമാനം അടിയന്തരമായി താഴെയിറക്കി
