തിരുവനന്തപുരം: ഹൈഡല്‍ ടൂറിസത്തിനും ,രാജാക്കാട് സൊസൈറ്റിക്കും ഭൂമി നല്‍കിയത് നിയമാനുസൃതമായിട്ടാണെന്ന് മുന്‍ വൈദ്യുതി വകുപ്പമന്ത്രി എംഎംമണി . ഹൈഡല്‍ ടൂറിസത്തിന് ഭൂമി നല്‍കിയത് ക്രമരഹിതമായാണെന്ന് കെ.എസ്‌ഇബി ചെയര്‍മാന്‍ ഫെയ്‌സ്‌ബുക്ക് കുറിപ്പില്‍ ആരോപിച്ചിരുന്നു. ഇതിന്മേല്‍ അന്വെഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവശ്യപ്പെട്ടു.
കെ.എസ്.ഇ.ബി ചെയര്‍മാന്‍ സെക്രട്ടറിയായിരുന്നപ്പോഴാണ് പാട്ടക്കരാറില്‍ ഭൂമി നല്‍കിയത്. സ്ഥലം പാട്ടത്തിന് നല്‍കിയതില്‍ ബോര്‍ഡാണ് തീരുമാനമെടുത്തത്. 850 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍രെ കാലത്ത് ക്രമക്കേട് നടന്നുവെന്നും, ആര്യാടന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ മകനും ചേര്‍ന്ന് സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഭൂമി പാട്ടത്തിന് നല്‍കിയതിന് തെളിവുണ്ടെന്നും എംഎംമണി പറഞ്ഞു.
ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് താന്‍ ശുപാര്‍ശ ചെയ്‌തതുമാണ്. . പിന്നീട് ഇക്കാര്യത്തില്‍ എന്തുസംഭവിച്ചെന്ന് അറിയില്ല. വൈദ്യുതി ഭവന്‍ ആസ്ഥാനത്തിന് എസ്‌ഐഎസ്‌എഫ് സുരക്ഷ ആവശ്യമില്ലെന്നും തെറ്റ് ചെയ്യാത്തവര്‍ക്ക് സുരക്ഷയുടെ ആവശ്യമില്ലെന്നും മണി പറഞ്ഞു.

