കോഴിക്കോട്: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 14 ലെ സി കെ ചാത്തു റോഡ് നിർമാണം പൂർത്തീകരിച്ചു. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ നിർവഹിച്ചു. വാർഡ് മെമ്പർ പി.ശിവദാസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് വികസന സമിതി കൺവീനർ ബിന്ദു ഇല്ലത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ. അജ്‌നഫ്, കോരപ്പൻ, യു. ശശി എന്നിവർ സംസാരിച്ചു.