മോസ്‌കോ: അതിര്‍ത്തിയില്‍നിന്ന് മടങ്ങാനുള്ള റഷ്യന്‍ പ്രഖ്യാപനത്തെ സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്ന് യുക്രൈന്‍ അധികൃതര്‍. പറയുന്നത് വിശ്വസിക്കാനാവില്ലെന്നും ചെയ്തുകാണിക്കുമ്പോള്‍ വിശ്വസിക്കാമെന്നും യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബോ പറഞ്ഞു. അതേസമയം സംഘര്‍ഷം ലഘൂകരിക്കാനുള്ള ലോകനേതാക്കളുടെ ശ്രമം തുടരുകയാണ്. കഴിഞ്ഞയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യയിലെത്തി ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല.