കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ സുബീഷുമായി മന്ത്രി സംസാരിച്ചു

കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ ചികിത്സയിലുള്ള തൃശൂർ സ്വദേശി സുബീഷിനേയും കരൾ പകുത്ത് നൽകിയ ഭാര്യ പ്രവിജയേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വീഡിയോകോളിൽ വിളിച്ച് സംസാരിച്ചു. രണ്ടുപേരും മന്ത്രിയുമായി സന്തോഷം പങ്കുവച്ചു. ഇരുവരുടേയും ആരോഗ്യനില മന്ത്രി ചോദിച്ചറിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് നേരിട്ട് കാണാമെന്ന് ഉറപ്പ് നൽകി.  

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറുമായും ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗത്തിലെ ഡോ. സിന്ധുവുമായും മന്ത്രി സംസാരിച്ചു. രണ്ട് പേരേയും വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. ഇരുവരുടേയും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായതിനാൽ സുബിന് അൽപനാൾ കൂടി തീവ്ര പരിചരണം ആവശ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →