കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ പനത്തടി വില്ലേജില്‍ കേന്ദ്രാനുമതി ലഭിച്ച നിക്ഷിപ്ത വനഭൂമിയില്‍ കൈവശരേഖ ലഭിച്ചവര്‍ക്കുള്ള പട്ടയം നല്‍കുന്നതിന് മുന്നോടിയായി നറുക്കെടുപ്പിലൂടെ പ്ലോട്ട് തെരഞ്ഞെടുക്കുന്നതിലേക്കായി ഗുണഭോക്താക്കളുടെ യോഗം വിളിച്ചു. ഫെബ്രുവരി 16 ബുധനാഴ്ച രാവിലെ 10.30ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. കൈവശരേഖ ലഭിച്ച പട്ടികവര്‍ഗ്ഗക്കാരായ മുഴുവന്‍ ഗുണഭോക്താക്കളും ഹാജരാകണമെന്ന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0467 2960111.