കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രകൃതിക്ഷോഭം കാലവര്‍ഷക്കെടുതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഏറ്റെടുത്ത് നടത്തുന്നതിനായി ഇ-ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 22 (ചൊവ്വ) വൈകിട്ട് 6ന്. സ്പീഡ്/ രജിസ്റ്റേഡ് തപാല്‍ വഴി ലഭിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 25ന് ഉച്ചയ്ക്ക് 1ന്. അന്ന് ഉച്ചകഴിഞ്ഞ് 2ന് ടെണ്ടര്‍ തുറക്കും. വിശദവിവരങ്ങള്‍ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും,www.etenders.kerala.gov.inഎന്ന വെബ്സൈറ്റില്‍ നിന്നും അറിയാം. ഫോണ്‍ 04994 230230