ഗൃഹനാഥനെ അയൽവാസിയുടെ ഏലത്തോട്ടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഗൃഹനാഥനെ അയൽവാസിയുടെ ഏലത്തോട്ടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി അണക്കരക്ക് സമീപം ആറാം മൈലിൽ താമസിക്കുന്ന മുതിരക്കുന്നേൽ ചെറിയാൻ ഫിലിപ്പ് (55) ആണ് മരിച്ചത്. വൈകുന്നേരം തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ഭാഗത്തെ കുളത്തിന്റെ കരയിൽ ഇയാളുടെ മൊബൈൽ ഫോണും ഒഴിഞ്ഞ മദ്യക്കുപ്പിയും കണ്ടതോടെയാണ് സംശയം ഉണ്ടായത്. തുടർന്ന് പൊലീസിനെയും അഗ്നിശമന സേനയേയും അറിയിച്ചു. കട്ടപ്പനയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ രാത്രി ഏഴരയോടെ മൃതദേഹം പുറത്തെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →