മോഷ്‌ടിച്ച ബൈക്കുമായി പിടിയിലായ പ്രതി സ്റ്റേഷനുളളില്‍ ആത്മഹത്യക്ക്‌ ശ്രമിച്ചു

കൊല്ലം : വര്‍ക്കലയില്‍നിന്ന്‌ മോഷ്ടിച്ച ബൈക്കുമായി പോലീസ്‌ കസ്‌റ്റഡിയിലായ യുവാവ്‌ പോലീസ്‌ സ്‌റ്റേഷനില്‍ ആത്മഹത്യക്ക്‌ ശ്രമിച്ചു. കൊല്ലം മുണ്ടക്കല്‍ ഉദയമാര്‍ത്താണ്ഡപുരം കുന്നടികിഴക്കതില്‍ ആകാശ്‌ (19) ആണ്‌ പോലീസ്‌ പിടിയിലായത്‌. 2022 ഫെബ്രുവരി 14ന്‌ ഉച്ചക്ക്‌ ഒന്നരയോടെയാണ്‌ സംഭവം. സെല്ലിനുളളിലെ ടോയ്‌ലറ്റിലെ ടാപ്പ്‌ തുറന്നുവിട്ടതിനുശേഷം ഭിത്തിയില്‍ പാകിയിരുന്ന തറയോട്‌ പൊട്ടിച്ചെടുത്ത്‌ കൈഞരമ്പ്‌ മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കുശേഷം വൈകിട്ട്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. കഴിഞ്ഞ 11 ന്‌ രാത്രി വര്‍ക്കല പാലച്ചിറയിലുളള ഫ്‌ളാറ്റിന്‌ സമീപം സൂക്ഷിച്ചിരുന്ന പള്‍സര്‍ ബൈക്കാണ്‌ ആകാശ്‌ മോഷ്ടിച്ചത്‌.

ഇന്നലെ രാവിലെ കൊല്ലം കെ.എസ്‌.ആര്‍ടിസി സറ്റാന്റിന്‌ സമീപത്തുവച്ച്‌ പട്രോളിംഗ്‌ സംഘത്തെ കണ്ട് ആകാശ്‌ രക്ഷപെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു. പരിശോധനയില്‍ ബൈക്ക്‌ അയിരൂരുളള പ്രവാസിയുചേതാണെന്ന്‌ തിരിച്ചറിഞ്ഞു. ഈസറ്റ്‌ എസ്‌ഐ രതീഷ്‌കുമര്‍, കണ്‍ട്രോള്‍ റൂം എസ്‌ഐ ജയലാല്‍, എഎസ്‌ഐ ഗുരുപ്രസാദ്‌ സിപിഒ മാരായ സജീവ്‌, അഭിലാഷ്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →