മനോഹരമായ ഒരു ക്യാമ്ബസ് കഥ അവതരിപ്പിക്കുന്നതാണ കോളേജ് ക്യൂട്ടീസ്. ബിഗ് സലൂട്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എ.കെ.ബി കുമാര്‍, എ.കെ.ബി മൂവി ഇന്റര്‍നാഷണലിനു വേണ്ടി നിര്‍മ്മാണം, രചന, സംവിധാനം നിര്‍വ്വഹിക്കുന്ന കോളേജ് ക്യൂട്ടീസിന്റെ ചിത്രീകരണം പെരുമ്ബാവൂര്‍, കാലടി, മൂന്നാര്‍ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
കലാതിലക പട്ടം നേടിയ കോളേജ് ക്യൂട്ടിയായ റോസിയും, കോളേജിലെ ഏറ്റവും സമര്‍ത്ഥനായ വിദ്യാര്‍ത്ഥി ജോണിയും തമ്മിലുള്ള പ്രണയ കഥയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിലൂടെ, സംവിധായകന് എ.കെ .ബി.കുമാര്‍ പറയുന്നത്. 2021-ലെ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട, മുബൈ മലയാളിയായ നിമിഷ നായരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ റോസിയെ അവതരിപ്പിക്കുന്നത്.
കോളേജിലെ കലാതിലകമായ റോസിയും, ജോണിയും തമ്മിലുള്ള പ്രണയം എല്ലാവരും അംഗീകരിച്ചതായിരുന്നു.കലാരംഗത്തും, പഠന രംഗത്തും ഒന്നാമതായിരുന്ന ഇവര്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ രണ്ട് വഴിക്ക് പിരിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം, ജോണി മറ്റൊരു സ്ഥലത്ത് നാര്‍കോര്‍ട്ടിക് സെല്ലിലെ എ.എസ്.പിയായി ചാര്‍ജെടുത്തു. മയക്കുമരുന്ന് മാഫിയക്കെതിരെ പോരാട്ടം നടത്തുന്നതിനിടയിലാണ് ജോണി, അവിടെ തന്നെ ഒരു പോലീസുകാരന്റ ഭാര്യയായി ജീവിക്കുന്ന റോസിയെ കണ്ടുമുട്ടിയത്. തുടര്‍ന്നുണ്ടാകുന്ന, ഞെട്ടിക്കുന്ന സംഭവ വികാസങ്ങളാണ കോളേജ് ക്യൂട്ടീസിന്റ ഇതിവൃത്തം.
ദേവന്, അനയ് സത്യന്, നിമിഷനായര്‍, ശിവജി ഗുരുവായൂര്‍, നാരായണന്‍കുട്ടി, കുളപ്പുള്ളി ലീല ,എ.കെ.ബി കുമാര്‍, കോബ്രാ രാജേഷ്,നിമിഷ ബിജോ, അദിതി ശിവകുമാര്‍, റഫീക്ക് ചോക്ളി, ശ്രീപതി, എലിക്കുളം ജയകുമാര്‍, അലി, ഡോ.വിജയന്, കാശിനാഥ്, പ്രകാശ് വി, തുടങ്ങിയവര്‍ അഭിനയിക്കുന്നു.
എ.കെ.ബി മൂവി ഇൻര്നാഷണലിനു വേണ്ടി, എ.കെ.ബി കുമാര്‍, നിര്‍മ്മാണം, രചന, സംവിധാനം നിര്‍വ്വഹിക്കുന്ന കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം – ഷെട്ടി മണി, എഡിറ്റര്‍ -സാജന് പീറ്റര്‍,ഗാനങ്ങള്‍ – ലേഖ ബി.കുമാര്‍, സംഗീതം -ഹരീഷ് ഭാസി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – മമ്മി സെഞ്ച്വറി പശ്ചാത്തല സംഗീതം – ജോയി മാധവ്,ആര്‍ട്ട് – ഗ്ലാട്ടന്‍ പീറ്റര്‍, ഡയറക്ഷന്‍ സൂപ്പര്‍ വിഷന്‍ – റിജു നായര്‍, കോസ്റ്റ്യൂം -അബ്ബാസ് പാണാവള്ളി, അസോസിയേറ്റ് ഡയറക്ടര്‍ – അര്ജുന് ദേവരാജ്, അസിസ്റ്റന്‍്റ് ഡയറക്ടര്‍ – എലിക്കുളം ജയകുമാര്‍, മേക്കപ്പ് – സുധാകരന്,സ്റ്റില്‍ – ഷാബു പോള്‍, വിതരണം – സെഞ്ച്വറി വിഷന്‍,പി.ആര്.ഒ- അയ്മനം സാജൻ എന്നിവർ നിർവ്വഹിക്കുന്നു.

