കണ്ണൂർ: സിഐ ടി യു സമരത്തെ തുടർന്ന് ഹാർഡ് വെയർ ഷോപ്പ് അടച്ചു പൂട്ടിയ മാതമംഗലത്ത് സി.പി.ഐ.എം മാതമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം. സി.ഐ.ടി.യു സമരത്തിന് ഐക്യധാർഡ്യം പ്രഖ്യാപിച്ചായിരുന്നു വിശദീകരണ പൊതുയോഗം നടത്തിയത്. പെരിങ്ങോം ഏരിയ സെക്രട്ടറി സി. സത്യപാലൻ ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി.യു നടത്തുന്ന തൊഴിൽ സമരത്തെ അപകീർത്തി പെടുത്താൻ സംസ്ഥാന വ്യാപകമായി സംഘടിത കുപ്രചരണം നടക്കുകയാണെന്ന് പൊതുയോഗത്തിൽ പ്രസംഗിച്ചവർ ആരോപിച്ചു. ഇതിനെ തുറന്നു കാണിക്കാൻ വേണ്ടിയാണ് സി.ഐ.ടി.യു സമരത്തിന് ഐക്യധാർഡ്യം പ്രഖ്യാപിച്ച് വിശദീകരണ പൊതുയോഗം നടത്തിയതെന്നും നേതാക്കൾ പറഞ്ഞു.