കാസർകോട്: വാണിജ്യസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കണം

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളുടെ പരിധിയിലെ കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് (1960) പ്രകാരം കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കടകളുടേയും വാണിജ്യസ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ 2022 വര്‍ഷത്തേക്ക് പുതുക്കി നല്‍കുന്നു. പുതുക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. www.lc.kerala.gov.in വഴി ഓണ്‍ലൈന്‍ ആയോ അക്ഷയകേന്ദ്രം മുഖേനയോ രജിസ്‌ട്രേഷന്‍ പുതുക്കാം. ഫോണ്‍ 04994 257850, 8547655762.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →