തുറവൂര്‍: പഞ്ചറായ ടയര്‍ മാറ്റുന്നതിനിെട നിയന്ത്രണം വീട്ട് പാഞ്ഞുവന്ന മിനിയോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ദേശീയ പാതയിലെ പട്ടണക്കാട് പൊന്നാംവെളി ജംഗ്‌ഷന് സമീപം 2022 ഫെബ്രുവരി 13ന് പുലര്‍ച്ചെ 5.50നാണ് സംഭവം. അപകടത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ എറണാകുളം ചൊവ്വര വെളളാപ്പളളി അമ്മുപ്പിളളില്‍ വീട്ടില്‍ എ.സി.ബിജു(48), പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ് മോഴികാട്ടുനികര്‍ത്ത് വാസുദേവന്‍ (54)എന്നിവരാണ് മരിച്ചത്.
എറണാകുളത്തുനിന്ന് കുപ്പിവെളളം കയറ്റി അടൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ പൊന്നാംവെളിയിലെത്തിയപ്പോള്‍ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡരുകില്‍ നിര്‍ത്തി ടയര്‍ മാറ്റുകയായിരുന്നു ബിജു. അതിനിടെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങുകയായിരുന്ന വാസുദേവന്‍ ബിജുവിനെ സഹായിക്കാന്‍ കൂടിയതാണ്.
ഇതിനിടെ ആലപ്പുഴ ഭാഗത്തുനിന്നും ഹോളോബ്രിക്‌സുമായി എത്തുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും ശരീരത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബിജുവിന്റെ തലയിലൂടെയും വാസുദേവന്റെ കാല്‍പാദത്തിലൂടെയും ലോറി കയറിയിറങ്ങി. വാസുദേവന്റെ തലക്ക് പിന്നിലും ഗുരുതരമായ പരിക്കുണ്ട്. അപകടസ്ഥല്‌ത്തുതന്നെ ഇരുവരും മരിച്ചു.
ലോറി ഡ്രൈവര്‍ അമ്പലപ്പുഴ വടക്ക് സ്വദേശി നൗഫലിനെ (38)പട്ടണക്കാട് പോലീസ് കസറ്റഡിയിലെടുത്തു.ഈസ്റ്റേണ്‍ വെളളം കമ്പനിയിലെ ജീവനക്കാരനാണ് ബിജു. പരേതായ ചന്ദ്രന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ : കവിത. (ഈസ്റ്റേണ്‍ കമ്പനി ജീവനക്കാരി) മക്കള്‍ : ശ്രീനന്ദ, ആര്യ നന്ദ, ശ്രീബാല.