ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം 17ന് ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം നിർമിച്ച വഴിയോര വിശ്രമകേന്ദ്രം ഫെബ്രുവരി 17 രാവിലെ 10 മണിക്ക് എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാറിന്റെ 12 ഇന പരിപാടിയിൽ ഉൾപ്പെട്ട ‘ടേക്ക് എ ബ്രേക്കി’ൽ ഉൾപ്പെടുത്തിയാണ് വിശ്രമകേന്ദ്രം നിർമിച്ചത്.

താത്കാലിക വിശ്രമത്തിനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനുമുള്ള സൗകര്യങ്ങളും വനിതാ സൗഹൃദ കേന്ദ്രവും മുലയൂട്ടൽ കേന്ദ്രവും ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങളും കോഫി ഷോപ്പും വിശ്രമകേന്ദ്രത്തിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →