തൃശൂരില്‍ കിടക്ക നിര്‍മാണ കമ്പനിയില്‍ തീപിടുത്തം; നാലുപേര്‍ക്ക് പൊള്ളലേറ്റു

തൃശൂര്‍: തൃശൂർ വേലൂര്‍ ചുങ്കത്ത് കിടക്ക നിര്‍മ്മാണ കമ്പനിയില്‍ തീ പിടുത്തം. ഞായറാഴ്ച പുലര്‍ച്ചെയാണ് തീ പിടുത്തമുണ്ടായത്. കുന്ദംകുളം, വടക്കാഞ്ചേരി അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ല. ഷോര്‍ട് സര്‍ക്യുട്ട് ആണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Share
അഭിപ്രായം എഴുതാം