കൊച്ചി : കലൂരില്‍ അപകടമുണ്ടായിട്ടും നിര്‍ത്താതെ ഓടിച്ചുപോയ കാറിലെ യുവാക്കള്‍ക്കെതിരെ പോക്‌സോ കേസും രജിസ്‌റ്റര്‍ ചെയ്‌തു. വാഹനത്തില്‍ പ്രയപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് പോക്‌സോ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. . അപകത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. അരഞ്ഞാണില്‍ ജിത്തു(28), തൃപ്പൂണിത്തുറ ഫാക്ട് നഗര്‍ പെരുമ്പിളളില്‍ സോണി സെബാസറ്റിയന്‍ (25) എന്നിവര്‍ക്കെതിരെയാണ് എറണാകുളം നോര്‍ത്ത പോലീസ് കേസെടുത്തിരിക്കുന്നത്.
2022 ഫെബ്രുവരി 10 വ്യാഴാഴ്‌ച ആറരക്കാണ് അപകടമുണ്ടായത്. കലൂര്‍ പാവക്കുളം ക്ഷേത്രത്തിന് സമീപം വാഹനങ്ങളെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആസമയം സ്‌കൂള്‍ യൂണിഫോമില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ യുവാക്കള പോലീസില്‍ ഏല്‍പ്പിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ ഇല്ലാതായി .തുടര്‍ന്ന് പേലീസ് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയത്. പെണ്‍കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കി അവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കെതിരെ പോക്‌സോ കേസെടുത്തിരിക്കുന്നത്.
മനപൂര്‍വ്വമല്ലാത്ത നരഹത്യക്കും കാറില്‍ നിന്ന കണ്ടെത്തിയ ഒരു കഞ്ചാവ് ബീഡി, അരഗ്രാം എംഡിഎം എ എന്നിവ കണ്ടെടുത്തതിനെ തുടര്‍ന്ന് മയക്കുമരുന്ന് കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉന്തുവണ്ടിക്കാരന്‍ കടവന്ത്ര ഗാന്ധിനഗര്‍ ഉദയാ കോളനിയില്‍ പ്രഭാകരന്റെ മകന്‍ വിജയന്‍(40) കഴിഞ്ഞ ദിവസം മരിച്ചു. തലക്കും നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റ എളമക്കര കൊല്ലാട്ട് രാജശേഖരന്‍ (63) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടോറിക്ഷയിലാണ് കാര്‍ ആദ്യം ഇടിച്ചത്.തുടര്‍ന്ന് രാജശേഖരന്‍ സഞ്ചരിച്ച ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ ഇടിച്ചശേഷം ഉന്തുവണ്ടിക്കാരനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

