കെ.റെയില്‍ അനുകൂല ലഘുലേഖകളുമായി എത്തുന്നവര്‍ക്ക്‌ പ്രവേശനമില്ല.

കൊയിലാണ്ടി : വീടുകളുടെ ഗേറ്രുകള്‍ക്കുമുമ്പില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ കൊയിലാണ്ടി മാരാമുറ്റം തെരുവുകാര്‍. കെ.റെയില്‍ അനുകൂല ലഘുലേഖകളുമായി എത്തുന്നവര്‍ക്ക്‌ പ്രവേശനമില്ലെന്ന ബോര്‍ഡാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. റെയില്‍വേ സ്‌റ്റേഷന്‌ പിറകിലായി ബി ക്ലാസ്‌ സ്ഥലത്തിന്‌ സമീപത്താണ്‌ ഈ പൈതൃക തെരുവ്‌.

നഗരത്തില്‍ നഗര ബഹളങ്ങളൊന്നുമില്ലാത്ത പ്രദേശം. സ്‌കൂളുകള്‍, റെയില്‍വേസ്‌റ്റേഷന്‍, ബസ്റ്റാന്റ്, ,മിനി സിവില്‍സ്റ്റേഷന്‍,ബാങ്കുകള്‍ എല്‍ഐസി ഓഫീസ്‌ മറ്റ്‌ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ , അങ്ങാടി എന്നിവിടങ്ങലിലേക്ക്‌ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പ്രദേശം .കെ റെയില്‍ വന്നാല്‍ നിരവധി പേര്‍ക്ക്‌ കുടിയൊഴിയേണ്ടിവരും .അവരുടെ ദുഃഖമാണ്‌ ഗേറ്റിന്‌ മുമ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →