മോസ്‌കോ/ലണ്ടന്‍: യുക്രൈന്‍ -റഷ്യ സംഘര്‍ഷപശ്ചാത്തലത്തില്‍ റഷ്യയും നാറ്റോയും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചുതുടങ്ങി. സ്പെയിന്‍, ജര്‍മനി, കുെവെത്ത്, ബല്‍ജിയം, ഹോളണ്ട്, യു.കെ, യു.എസ്. തുടങ്ങിയ രാജ്യങ്ങള്‍ സ്വന്തം പൗരന്മാരോട് എത്രയും വേഗം യുക്രൈന്‍ വിടാന്‍ നിര്‍ദേശിച്ചു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍നിന്ന് ഏതാനും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചതായി റഷ്യ അറിയിച്ചു. യു.എസും കീവിലെ എംബസി ഒഴിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.കൂടുതല്‍ റഷ്യന്‍ െസെനികര്‍ യുക്രൈന്‍ അതിര്‍ത്തിയിലേക്കു നീങ്ങുന്നതായി വ്യക്തമായിട്ടുണ്ട്. ബെലാറസിലും കരിങ്കടലിലും റഷ്യ െസെനികാഭ്യാസം നടത്തുന്നുണ്ട്. യുദ്ധത്തിനില്ലെന്നാണു റഷ്യ പറയുന്നതെങ്കിലും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മറിച്ചാണു സൂചിപ്പിക്കുന്നതെന്നു യു.എസ്. പ്രതിരോധ സെക്രട്ടറി പറഞ്ഞു. എന്നാല്‍, തങ്ങള്‍ അധിനിവേശത്തിനു ശ്രമിക്കുന്നെന്ന പാശ്ചാത്യമാധ്യമ റിപ്പോര്‍ട്ടുകള്‍ റഷ്യന്‍ വിദേശകാര്യമന്ത്രാലയവക്താവ് മരിയ സഖറോവ തള്ളി.അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും യുദ്ധമാണാവശ്യമെന്നും നാറ്റോയിലെ ആഭ്യന്തരസംഘര്‍ഷം പരിഹരിക്കാനാണു റഷ്യയുടെ പേരില്‍ നിഴല്‍യുദ്ധം നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.
യുക്രൈന്‍ -റഷ്യ സംഘര്‍ഷം: പൗരന്മാരെ ഒഴിപ്പിച്ച് രാജ്യങ്ങള്‍
