മോസ്‌കോ/ലണ്ടന്‍: യുക്രൈന്‍ പിടിച്ചെടുക്കാനുള്ള റഷ്യയുടെ സൈനികനീക്കം ബുധനാഴ്ച തുടങ്ങിയേക്കുമെന്ന യു.എസ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് ആശങ്കയുടെ മുള്‍മുനയില്‍ യൂറോപ്പ്. അതിനിടെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം വ്യാപകമായെന്നു യുക്രൈനും പരാതിപ്പെട്ടു. യുക്രൈന്‍ വിമതരുടെ പിടിയിലുള്ള ഡോണെസ്‌കില്‍നിന്നാണു കൂടുതല്‍ ആക്രമണങ്ങള്‍. റഷ്യക്കെതിരേ യുക്രൈനിലെ വിവിധ നഗരങ്ങളില്‍ ജനം തെരുവിലിറങ്ങി. അധിനിവേശം തടയാന്‍ ജീവന്‍ കൊടുക്കുമെന്ന ബാനറുകളുമേന്തിയായിരുന്നു പ്രകടനം. സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യു.എസ്. പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ റഷ്യന്‍ പ്രതിനിധി സെര്‍ജി ലാറോവുമായി ചര്‍ച്ചനടത്തും. തുടര്‍ന്ന്, ആവശ്യമെങ്കില്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനും ടെലിഫോണില്‍ ചര്‍ച്ചനടത്തുമെന്നു യു.എസ്. വിദേശകാര്യ മന്ത്രാലയം അറിയിച്ചു.യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ െസെനികവിന്യാസത്തിനു മുതിര്‍ന്നേക്കുമെന്നു യു.എസ്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുളിവന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുടിന്റെ ഉത്തരവ് കിട്ടിയാലുടന്‍ റഷ്യന്‍ െസെനികമുന്നേറ്റം ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്. 16-നു യുക്രൈനെ റഷ്യ ആക്രമിക്കുമെന്നു ജര്‍മന്‍ ദിനപത്രം ‘ഡേര്‍ സ്പീഗ’ലും റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച തെളിവുകള്‍ യു.എസിനു നാറ്റോ െകെമാറിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
യുക്രൈനിലെ റഷ്യന്‍ സൈനീക നീക്കം ബുധനാഴ്ച തുടങ്ങിയേക്കും: മുള്‍മുനയില്‍ യൂറോപ്പ്
