അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ചാരങ്കയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇരുപതാം വാര്‍ഷികം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി കുടുംബശ്രീയുടെ സമ്പാദ്യത്തില്‍ നിന്ന് 2000 രൂപ പഞ്ചായത്ത് പൊതുശ്മശാന വഴി സ്ഥലമെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്തു. തുക വാര്‍ഡ് മെമ്പര്‍ക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍, സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍, സിഡിഎസ് അംഗം പ്രേമലത എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇരുപതാം വാര്‍ഷികം ആഘോഷിച്ചു
