കോട്ടയം: കടുത്തുരുത്തിയിൽ 250 വീടുകളിൽ ബക്കറ്റ് കമ്പോസ്റ്റ് യൂണിറ്റ്

കടുത്തുരുത്തി: ഗാർഹിക ഉറവിടമാലിന്യ സംസ്കരണപദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി  ഗ്രാമപഞ്ചായത്ത്  250 വീടുകളിൽ ബക്കറ്റ് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നു. രണ്ടര ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ നിർമ്മിച്ച കമ്പോസ്റ്റ് യൂണിറ്റിൽ 50 കിലോ  സംഭരണം ശേഷിയും അടപ്പുമുള്ള രണ്ട് ബക്കറ്റുകൾ, ഒരു ട്രേ,  ഒരു കിലോഗ്രാo ചകിരിച്ചോറ്, 500 മില്ലി ലിറ്റർ  ഇനൊക്കുലം ലോഷൻ, മരത്തടി കൊണ്ടുള്ള തവി  എന്നിവയാണുള്ളത്. ട്രേയിൽ ഇഷ്ടിക നിരത്തി അതിനു മുകളിലാണ് ബക്കറ്റ് വെക്കുക.  ബക്കറ്റിൽ ചകിരി ചോറ്, പേപ്പർ കഷ്ണം, ഉണങ്ങിയ കരിയില എന്നിവ നിരത്തി അതിനു മുകളിൽ  3 അടപ്പ് ഇനൊക്കുലം വെള്ളത്തിൽ ചേർത്ത്  തളിക്കുക. തുടർന്ന്  24 മണിക്കൂറിന് ശേഷം വേസ്റ്റ് ഇടുക. ഇടയ്ക്കു തവി കൊണ്ട് ഇളക്കി കൊടുക്കണം.  ഇങ്ങനെ  തയാറാക്കുന്ന കമ്പോസ്റ്റ് വീട്ടുമുറ്റത്തെ കൃഷിക്ക് വളയായി  ഉപയോഗപ്പെടുത്താനാകും. 

1000 രൂപയാണ്. ഒരു യുണിറ്റിന്റെ ചെലവ് 90 ശതമാനം സബ്സിഡി ലഭിക്കും. ഗുണഭോക്തക്കൾ  100 രൂപ അടച്ചാൽ മതി. യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സാധന സാമഗ്രികളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നിർവഹിച്ചു. കഴിഞ്ഞ വർഷം  1387 വീടുകളിൽ ബക്കറ്റ് കമ്പോസ്റ്റ് യൂണിറ്റ് പദ്ധതി നടപ്പാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →