തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലേക്ക് അതിക്രമിച്ച് കയറാന്‍ യുവാവിന്റെ ശ്രമം. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 53 സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന വിദ്യാകിരണം മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന വേദിയിലേക്കാണ് ഇയാള്‍ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്.
ഇയാളെ ഉടന്‍ പോലീസ് ഇടപെട്ട് നീക്കി. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വേദിയിലുണ്ടായിരുന്നു. തനിക്ക് ചില കാര്യങ്ങൾ പറയണമെന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ഇയാൾ വേദിക്ക് അരികിലേക്ക് എത്തിയത്.