കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) ചരിത്രത്തിലാദ്യമായി ഡയറക്ടര്‍ പദവിയില്‍ ഒരു വനിത നിയമിതയായി. പഞ്ചിമ ബംഗാള്‍ സ്വദേശിനി സുഖ്‌ളമിസ്‌ത്രി(58)ആണ് റിഫൈനറികളുടെ ചുമതലയുളള ഡയറക്ടറായി ചുമതലയേറ്റത്. രാജ്യത്തെ ഐഒസിയുടെ 9 റിഫൈനറികളുടെയും പെട്രോകെമിക്കല്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനവും ബിസിനസും സുഖ്‌ള മിസ്‌ത്രിയുടെ ചുമതലയിലാകും. പ്രതിവര്‍ഷം 80.55 ദശലക്ഷം ടണ്‍ അസംസ്‌കൃ എണ്ണ സംസ്‌കരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റിഫൈനറി ശൃംഗലയാണ് ഐഒസിയുടേത്.
ഐഒസിയുടെ ബിഹാറിലെ ബറൗണി റിഫൈനറിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു സുഖ്‌ള. ബി.എസ്.6 നിലവാരമുളള പെട്രോള്‍ നിര്‍മാണ പ്ലാന്റ് നിശ്ചയിത സമയത്തിനകം പൂര്‍ത്തിയാക്കിയത് സുഖ്‌ളയുടെ നേതൃത്വത്തിലാണ്. ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, രത്‌നഗിരി റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്രഡ് എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും തുടരും. മൂന്നുപൊതുേേമഖലാ ഡയറക്ടറായും തുടര്‍ന്ന് പ്രവര്‍ത്തിക്കും.
കൊല്‍ക്കൊത്ത സര്‍വകലാശാലയില്‍ നിന്ന് മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ സുഖ്‌ള മാനേജ്‌മെന്റില്‍ അഡ്വാന്‍സ്‌ഡ് ഡിപ്ലോമയും ഇന്‍ഡസ്‌ട്രിയല്‍ റേഡിയോഗ്രഫി ആന്‍ഡ് അള്‍ട്രോസോണിക് നോണ്‍ ഡിസ്‌ട്രക്‌ടീവ് ടെസറ്റിംഗില്‍ സര്‍ട്ടിഫിക്കറ്റും നേടിയിട്ടണ്ട്. റിഫൈനറി പെട്രോകെമിക്കല്‍ മേഖലകളില്‍ 35 വര്‍ഷത്തെ പരിചയസമ്പത്തിന്റെ ഉടമയാണ് സുഖ്‌ള. പാനിപ്പത്ത് റിഫൈനറിയില്‍ രാജ്യത്തെ ഏറ്റവും വലിയ നാഫ്‌ത്ത ക്രാക്കറിംഗ് സമുച്ചയം സ്ഥാപിച്ചതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഖത്തര്‍ പെട്രോളിയത്തിലും ദുബൈയിലെ എമിറേറ്റ് നാഷണല്‍ ഓയില്‍ കമ്പനിയിലും പദ്ധതികളുടെ മേല്‍ നോട്ടത്തിന് ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ച ഏക ഇളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

